പലതരം ഓര്‍മ്മകള്‍
നാല് വശവുംകടല്‍ കെട്ടി നിര്‍ത്തിയ
ഒരു കടല്‍ കാണുക എന്നത് എന്‍റെ ഒരു സ്വപ്നം ആണ്
സൂര്യന്‍ ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുമ്പോള്‍;
ചെറുതായി അനങ്ങുന്ന നിഴലുകള്‍ ഒഴിച്ചാല്‍....
ആ കടല്‍ ശാന്തമായിരിക്കും
എന്ന് കരുതാനാണ് എനിക്കിഷ്ടം
ആഴങ്ങളില്‍ ഊളി പറക്കുന്ന കടല്‍ മീനുകള്‍ക്ക്
ഉമ്മ വക്കാന്‍ ആഴത്തില്‍ വേരോടിയ
മതില്‍ക്കല്ലുകളുടെ തണുപ്പ് ...
ഉറപ്പു....
ജലം കൊണ്ടു തിരശീലയിട്ട
അതി സാധാരണമായ ഒരു നിശബ്ദതയാണ് എന്റെ നഗരം
എന്ന് ഓര്‍ക്കുമ്പോഴേ
ആളുകള്‍ പുല്‍ച്ചാടികള്‍ ആയും
ഒച്ചകള്‍ മേഘങ്ങള്‍ ആയും
ചിതറിപോകും
പിന്നെ അടിച്ചു മുട്ടി കത്തിച്ചു...
ചാരമാക്കി പണിതുയര്‍ത്തി
പഴയതുപോലെ വീണ്ടുമൊരു നഗരമാക്കി ഉയര്‍ത്തും പോലെ
അതാ വീണ്ടും ആ നിശബ്ധത ഒഴുകിപ്പരന്നു..
ഒരുപാട് ആളുകള്‍ ഒരുമിച്ചു
മരണത്തിലെക്കി ജീവിച്ചടുക്കുന്ന ഒന്നാനെന്റെ രാജ്യം എന്ന് പറയാനാണ് എനിക്കിഷ്ടം
ഇലകള്‍ വീഴുല്‍ പോലെ ഉടലുകള്‍ കൊഴിഞ്ഞു വീണു
മഴ ചിതറും പോലെ...
ചോര ചിതറി വീണു
വീണ്ടും വീണ്ടും കാത്തിരിക്കുന്ന
പിന്നെയും കാത്തിരിക്കുന്ന
ഒരു ജനത...
വീണ്ടും അങ്ങനെ തന്നെ....
നിശബ്ധത എന്ന് ഉച്ചരിക്കുംപോഴേക്കും
അത് നശിപ്പിക്കപ്പെട്ടു എന്ന് പറയുന്ന കവി
ഇപ്പോള്‍ മരിച്ചു കൊണ്ടു കടന്നു പോയോ
എന്ന്
ഒരു നിമിഷം ആലോചിക്കുമ്പോഴേക്കും എല്ലാ നഗരങ്ങളും
എല്ലാ ജനതയും പെട്ടെന്ന് ഇല്ലാതായെന്ന്
ആരോ ഒച്ചകള്‍ ഇല്ലാതെ വിളംബരം ചെയ്തു വരും
അത് കേള്‍ക്കുമ്പോഴേക്കും എനിക്ക് എന്നെത്തന്നെ കാണാതാകും
ദൂരെ എവിടെയെങ്കിലും ഇരുന്നു
ഇനിയും കാണാനാവാത്ത ഒരാള്‍ കാണുന്നുണ്ടാവും ഇതെല്ലാം.