കാവല്‍ പക്ഷി
---------------
എന്റെ കണ്‍ പീലികളില്‍ നിന്ന്
ചീറ്റി തെറിച്ച രക്തം കൊണ്ട്
ഞാന്‍ ഒരു കാവല്‍ പക്ഷിയെ ഉണ്ടാക്കി
കാറ്റിനെക്കാള്‍ വേഗത്തില്‍
ആ പക്ഷി പറന്നു
ഭൂമിയുടെ ചുവരില്‍ ഇടിച്ചു അതിന്‍റെ കൊക്ക് മുറിഞ്ഞു
സ്വപ്നത്തില്‍ അത് ഒരു ആകാശം കണ്ടു
ചിറകു മുറിഞ്ഞു ചത്ത പൂമ്പാറ്റകളെ കൊണ്ട്
അലങ്കരിച്ച
ഒരാകാശം
മേഖങ്ങളില്‍ നിന്ന് തൂക്കിയിട്ട ഒരു വിളക്കിന്
എന്‍റെ മുഖച്ഛായ
നനയാന്‍ പേര് മഴകാലോ...
ഉണങ്ങാന്‍ പൊരി വെയിലോ ഇല്ലാതെ അത് ചോര ഇട്ടു വീഴുന്ന കൃഷ്ണമണികള്‍ കൊണ്ട് എനെ നോക്കുന്നു
വിശക്കുമ്പോള്‍ നക്ഷത്രത്തിന്റെ
കരിഞ്ഞ പൊട്ടു കഷ്ണങ്ങള്‍ തിന്നുന്നു
ഓര്‍ക്കുവാന്‍ ഓര്‍മ്മകളോ
മറക്കാന്‍ മറവികള്‍ഓ
ഇല്ലാത്തതു കൊണ്ട്
അത് മഞ്ഞു കാലത്തിനെ വിരലുകളില്‍ വരക്കാന്‍ ആഗ്രഹിക്കുന്നു
ഹിമമുറഞ്ഞു എന്‍റെ വിരലുകള്‍
വരഞ്ഞു കീറുന്നു
വിരലുകള്‍ ഇല്ലാതവള്‍ക്ക്
വിജനതയില്‍ ആരോ വീണ സമ്മാനിക്കുന്നു

എന്‍റെ ശവശരീരം ഒപ്പിട്ടു വാങ്ങാന്‍ നീ വരരുത്
ഞാന്‍,
തിളച്ചു മറിയുന്ന വെള്ളം
നീ കുടിക്കരുത്
തണുപ്പിന്‍റെ ഒരു പൊള്ളല്‍ പോലും ഏല്‍ക്കാതെ
എനിക്ക് എന്‍റെ പാട്ടു നിര്‍ത്തണം
ഉണങ്ങിയ ഞെരിഞ്ഞിലിന്റെ
മണമുള്ള മുറിയില്‍ ഇരുന്നു
ഞാന്‍ എഴുതുന്ന അവസാന കവിതയും
തൂക്കു മരത്തിലെരും മുമ്പ്
ചത്ത പൂമ്പാറ്റകളുടെ ശ്മശാനം
എന്‍റെ എഴുതാത്ത കവിതകള്‍ കൊണ്ട്
മൂടിയിട്ടെക്കുക
========================