എന്റെ ആത്മാവിലെ ഉറുമ്പുകള്‍
--------------------------------------
എനിക്ക് പുല്‍ നാമ്പുകളുടെ
ഭാഷ മാത്രമേ അറിയൂ
അല്ലെങ്കില്‍,അതിനു അറ്റത്തെ
ഉറുമ്പുകളുടെ,...........
അവരുടെ ഉരുണ്ട കണ്ണുകള്‍ കുടിക്കുന്ന
ജലത്തിന്റെ ....................
ഉപ്പു ഭാഷ.
അല്ലെങ്കില്‍ അവര്‍ സ്വപ്നം കാണുന്ന..
തീക്കനലിന്റെ ഭാഷ
ഒരു സ്വപ്നത്തിന്റെ അരികു തട്ടി
കാലുകള്‍ പോല്ലിപ്പോയവര്‍ക്ക്
സ്വന്തം മുഖത്തിന്‌ യേശുവിന്റെ മുഖച്ഛായ തോന്നിക്കാനും
പൊട്ടി തെറിക്കുന്ന വേരുകളില്‍ നിന്ന്
കൈക്കുന്ന വിഷവും
മരണം മണക്കുന കതിരും വിളഞ്ഞപ്പോള്‍
തങ്ങളുടെ ശബ്ദം ഒരിക്കലും ഒടുങ്ങാതതാനെന്നു
അവര്‍ക്ക് തോന്നി
തുടരെ തുടരെ ആരെയെങ്കിലും ഒക്കെ ഉപേക്ഷിക്കണമെന്നും
തിളങ്ങുന്ന നിറ പകര്‍ച്ചകളില്‍
വിശാലമായ ചിത്രങ്ങളായി മാറണം എന്നും തോന്നി
നള ച രിതതിലേക്ക് നേരിട്ട് ചെന്ന്
പതിഞ്ഞ താളത്തില്‍
എല്ലാവരെയും കടിക്കാന്‍ തോന്നി
പാമ്പായി ഇഴയാനും പറവയായി പറക്കാനും തോന്നി
കുരിശു മരണം നടന്നപ്പോള്‍
ഇറ്റു വീണ രക്തം കുടിച്ചു
ഉന്‍മതര്‍ ആവാന്‍ തോന്നി
ചോറുരുളകള്‍ കുഴക്കുന്ന ശബ്ദം
അവരെ വര്‍ത്തമാന കാലതിലെക്കും
ഉറുമ്പുകള്‍ എന്ന സത്യത്തിലേക്കും
വീഴ്ത്തി
സ്വയം കുത്തി മരിക്കാന്‍ തോന്നിച്ചു
കടല്‍ കടന്നു വന്ന മുല്ലപ്പൂക്കളില്‍ ഒളിച്ചിരുന്നു
വെളുത്ത വിപ്ലവത്തെ കുറിച്ചും
കറുത്ത വിപ്ലവത്തെ കുറിച്ചും
ചുവപ്പിനെ കുറിച്ചും
പാടണം എന്ന് തോന്നി
തീര്‍ച്ചയായും സ്വന്തം ശബ്ദം ലോകം മുഴുവന്‍ കേള്‍പ്പിക്കാന്‍ തോന്നി

കുത്തി തുളച്ച കാല്‍ വിരലുകള്‍ ഓര്‍ത്തു
അറിയാതെ രോമാഞ്ചം വന്നു
എഴുത്തച്ഛന്റെ കിളിയെ കണ്ടിരുന്നെങ്കില്‍
കൊക്കിന്‍ തുളയില്‍ ആഞ്ഞു കൊത്താമായിരുന്നു
എന്ന് സ്വപ്നം കണ്ടു
സ്വന്തം ഉടലില്‍ കൂര്‍ത്ത പല്ലുകള്‍ ആഴത്തി രസിച്ചു
ആരോ പാടിയ കവിതയ്ക്ക് മേല്‍
ഇരുമ്പു കൊണ്ടു നിശ്ശബ്ദതയുടെ അടപ്പ് ചേര്‍ത്ത്
പുഴയില്‍ നഷ്ടപ്പെട്ട മോതിരം
കൂട്ടത്തോടെ ഏറ്റി കൊണ്ടു വന്നു കടലില്‍ ഒഴുക്കി]
എല്ലായിടത്തേക്കും നിരനിരയായിപോയി
ചരിത്രത്തില്‍ സംഘം ചേരല്‍ഇന്‍റെ അടയാളങ്ങള്‍ തീര്‍ത്തു
മൊബൈലും ലാപ്ടോപും ഐ ഫോണും തിന്നു തീര്‍ത്തു
പ്ലാസ്റിക് എലിയെ മുഴുവനായി കരണ്ടു തീര്‍ത്തു
സ്വന്തം മരണം ഫീട് ചെയ്തു
റിപ്ലേ ചെയ്തു
ഉറങ്ങുമ്പോള്‍ ഉണര്‍ന്നു
ഇനി ആരെ ആണ് കടിക്കേണ്ടത് എന്ന്
ഒരിക്കല്‍ കൂടി
അപ്‌ലോഡ്‌ ചെയ്തു

എന്‍റെ നാവില്‍ നിന്ന്
ഭാഷ കളഞ്ഞു പോയിരിക്കുന്നു
ഉറുമ്പ്കളുടെത് എങ്കിലും ആയ
നിശബ്ദ ഭാഷ
നിരനിരയുടെ
ഭാഷ