വാക്ക് ======
വെള്ളച്ചാട്ടത്തില്‍ പെട്ട് തിരിച്ചു വന്ന ഒരു വാക്ക് ആണ് ഞാന്‍
ഇനി മുറിഞ്ഞു പകരാന്‍ ശരീരത്തില്‍ ഒന്നും തന്നെ ബാക്കി ഇല്ല
തൊലി ചുരുളുകള്‍....മാത്രം
ജലം പിളര്‍ത്തിയ വിടവുകളില്‍ നിന്ന് ആവോളം ചോര പടര്‍ന്നു ഒഴുകി പോയിരിക്കുന്നു
എന്റെ അടുത്ത് തിളച്ചു മറിഞ്ഞിരുന്ന ഒരു അഗ്നിപര്‍വതതിനുള്ളില്‍ നീ ഒളിഞ്ഞിരിക്കുന്നതുമരണത്തെ ചുംബിച്ചു കടന്നു വന്ന എനിക്ക് എത്ര വേഗം അറിയാനായി!
ജലത്തില്‍ നിന്ന് ഞാനും അഗ്നിയില്‍ നിന്ന് നീയും വന്നു
കാലത്തിന്റെ മാറി മാറി ഉള്ള കാടു വീഷലുക എട്ടു തന്നെ....!
നിന്റെ പേര് എന്റെ കവിത എന്ന് തന്നെ അല്ലെ?
അതോ...അതിര്‍ത്തികള്‍ മുറിച്ചു കടക്കുമ്പോള്‍ മാത്രം അതിനു മറ്റു ഏതെങ്കിലും പേര് ഉണ്ടോ?
ഒളിച്ചു കടക്കുക ഇത്ര ലളിതമായ ഒരു സ്വപ്ന സന്ചാരമാണോ?
പരസ്പരം കള്ളം പറയുക അത്ര കാണാം കുറഞ്ഞ ഒരു അക്ഷാംശ രേഖയാണോ?
എന്റെ വിരലുകള്‍ എറിയുന്നത് ജലത്തിന്റെ തണുപ്പ് ഇട്ടിട്ടു അല്ലെന്നോ?
അതോ ഭൂമിയുടെ
ആഴങ്ങളില്‍ നിന്ന്
ആയാസപ്പെട്ട്
വിളിച്ചു പറയുന്ന ഒരു കിളിയുടെ ആത്മാവിനു
ഉറച്ചു പോയ മണ്ണ്
കിലര്‍ത്തി പുറത്തേക്കു തിരിച്ചു വരാന്‍ ആവില്ല എന്നോ?
എന്താണ് ഒരു ഉത്തരവും ചോദ്യങ്ങളെ ഉമ്മ വക്കാത്തത്?
പറയരുത്....
എല്ലാം കഴിഞ്ഞു പോയെന്നു!
ഓര്‍മ്മകള്‍ ഉണങ്ങി എന്ന്!
അത് തിരിച്ചു പിടിക്കാനുള്ള എന്റെ തനുപ്പിനോളം എത്തില്ല ഒരിക്കലും നിന്റെ തീ നാളങ്ങള്‍