കാണാത്ത ഒരിടത്തെ വീട്
===============കുഴൂര്‍ വില്‍സണ്
------------------------------
------------
എവിടെ നിന്നോ
ഏന്തി വലിഞ്ഞു നോക്കി നില്‍പ്പുണ്ട്.
തൂണുകള്‍ അടര്‍ന്നു,നിരമോലിച്ചു ഒരു വീട്.
വെയില് കൊണ്ട് കൊണ്ട് കണ്ണുകള്‍ അടഞ്ഞു പോയതാണ് അതിന്റെ
വരുന്നുണ്ടോ വരുന്നുണ്ടോ എന്ന് വേവലാതിപ്പെട്ടു
ഇടറി പോയതാണ് അതിന്റെ ഒച്ച.

ഭൂമി ഇനിയും ഇങ്ങനെ തന്നെ ഉരുളുമോ എന്ന് ഓര്‍ത്തു വിളര്‍ത്ത മുടിയിഴകള്‍ വിരലോടിച്ചു നോക്കുന്നുണ്ടാകും.
മുന്നില്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്

ഒരു ലോകത്തെ
ഉറ്റു നോക്കുന്നുണ്ടാകും.

തൊടിയില്‍
ഉറുമ്പ്,കീരി,സര്‍പ്പങ്ങള്‍
വെട്ടു കിളികള്‍ ,ചെമ്പോത്ത്,കൂമന്‍,
അണ്ണാന്‍ കുഞ്ഞുങ്ങള്‍.
തിരക്കിട്ട് ഓടി നടക്കുന്നുണ്ടാകും.
ഇനിയും വരാനുള്ള ഒരുവനെ തിരഞ്ഞു
പഴുതാരകളും പുഴുക്കളും വെപ്രാളപ്പെട്ട് ഇഴയുന്നുണ്ടാകും

കിണറിലെ വെള്ളം പുറത്തേക്കു
എത്തി നോക്കാന്‍ കൊതിക്കുന്നുണ്ടാകും
കുളം മുകളിലേക്ക് ഒന്ന് ഉയര്‍ത്തി വീശി പെയ്യാനും,
മാവ്,നിറയെ പൂത്ത്‌ കായ്ച്ചു
വാരാനുള്ളവന് മേല്‍
ചൊരിയാനും കൊതിക്കുന്നുണ്ടാവും.
വീട് എല്ലാംകണ്ടിട്ടും മിണ്ടാതെ നില്‍ക്കുന്നുണ്ടാവും.
ഇനിയുമ വരാത്ത ഒരുവന്‍
എവിടെയോ ഇരുന്നു ,ഇതുവരെ കാണാത്ത
വീടിനെ കുറിച്ച് കവിത എഴുതുന്നുണ്ടാവും.
തണുത്ത നിലത്തു
മുഖം അമര്‍ത്തുമ്പോള്‍,
കേള്‍ക്കുന്ന
അപരിചിത ശബ്ദങ്ങളെ ചേര്‍ത്ത് പിടിക്കുന്നുണ്ടാകും
ഇതുവരെ കാണാത്തവരുടെ കണ്ണുകളിലെ നനവ്‌
കണ്പീലികള്‍ കൊണ്ട് തൊട്ടു എടുക്കുന്നുണ്ടാവും
തൊടാത്ത മരങ്ങളെയും
തൊടാത്ത മരണങ്ങളെയും മറവിയില്‍ ചിത്രം
വരക്കുന്നുണ്ടാവും
ഒരിക്കലും ചെല്ലാന്‍ ആവില്ലല്ലോ എന്ന്
നിശബ്ദമോര്‍ക്കുന്നുണ്ടാവും

വീട് അപ്പോഴും
ഇടിമുഴക്കങ്ങളെ കുറിച്ചും
പ്രളയങ്ങളെ കുറിച്ചും
വീട്ടിലേക്കു മടങ്ങി വരാത്ത കുട്ടികളെ കുറിച്ചും
ഉറങ്ങാതെ ഓര്‍ക്കുന്നുണ്ടാകും
വീട്ടിലേക്കു വരാത്തവന്‍
എവിടെയോ ജീവിതവും മരണവും പ്രണയത്തെ കുറിച്ച് പാടുന്നത് എഴുതി എടുക്കുകയായിരിക്കും.

.

.