മുല്ലപ്പെരിയാറിന്റെ ഓര്‍മ്മ

======================
.....പീരുമേട് ചിലവഴിച്ച കുട്ടിക്കാലത്ത്
,വെള്ളം കുത്തനെ വീഴുന്ന അത്ഭുദം
എന്നോട് പലതും പറഞ്ഞിരുന്നു.
.നയാഗ്രയുടെ സ്വപ്നം ഉള്ളില്‍ നിറച്ചു
,ഞങ്ങള്‍ കുട്ട്ടികള്‍ പരസ്പരം പറഞ്ഞിരുന്ന
കഥകളില്‍ വെള്ളം തെറിപ്പിച്ചു അത് ഒഴുകിപ്പോയി.....
മഴക്കാലത്ത് ശബ്ദങ്ങളെ മൂടി........
.അത് തലകീഴായി ചിതറി വീണു
വെളുത്ത മുത്തുമണികള്‍ ഉടലില്‍ നിന്ന് അടര്‍ന്നു പോയി..............
അതിരുകളിലെ ചെറിയ പുല്‍ തലപ്പുകള്‍ വെള്ളത്തിനൊപ്പം പോയി..
തിരിച്ചു വരാം എന്ന് വിചാരിച്ചു....
പാമ്പനാര്‍ എത്തുമ്പോള്‍ അത് പതുക്കെ ഒഴുകും.
കുന്നി മുകളില്‍ മാലാഖക്കുട്ടികള്‍ ഉറങ്ങുന്ന
ആശുപത്രിയിലേക്ക് നോക്കി മിണ്ടാതെ ഒഴുകും
വെളുത്ത മണികള്‍ നീണ്ട വെന്‍ നാരുകള്‍ എന്ന് തോന്നും.
റോഡില്‍ നിന്ന് ഞങ്ങള്‍ എത്തി നോക്കും.
പച്ചയിലകളെ ഉമ്മ വച്ച് അത് കാണാതാകും
വണ്ടിപ്പെരിയാരെതുമ്പോള്‍ അതിനു ഊക്കു കൂടും .
കുമാളിയിലെക്കോ,തെക്കടിയിലെക്കോ, ശബരിമലയിലേക്കോ
എന്ന് ആലോചിച്ചു കുഴങ്ങി നില്‍ക്കുന്ന പക്ഷികളെ കണ്ടു
ഒഴുകാന്‍ മറക്കും.
പിന്നെ രാമക്കല്‍ മേടിലെ പാഞ്ചാലി കല്ലും ,
തെക്കടിയിലെക്കുള്ള കുളിര്‍ത്ത കാറ്റും
കണ്ടു ഇരമ്പിപ്പോകും
ആനതോട്ടില്‍ പണ്ട് ആരോ പണിത തോട്,കോട്ട,
ആനകള്‍ക്ക് ഒളിച്ചു ഒളിച്ചു വരാന്‍ മലകള്‍ക്കിടയില്‍ വെട്ടിയിട്ട
അരുവി........
എല്ലാം കണ്ടു ഉച്ചയാകും.
വെള്ളം കുഴലിലേക്ക് ചേര്‍ത്ത് കെട്ടിയ ഇടം എത്തുമ്പോള്‍ സന്ധ്യ ആകും
മുകളില്‍ നിന്ന് താഴേക്കു കുത്തനെ വീഴുമ്പോള്‍
വേദനിക്കുന്നെന്നു പതുക്കെ പറഞ്ഞു
സ്വപ്‌നങ്ങള്‍ ഇടറി വീണു മലന്കാട്ടില്‍ തുളകള്‍ വീഴുന്നു എന്ന് പറഞ്ഞു.
ആനകള്‍ക്ക് നൂഴ്ന്നു വരാന്‍ പാകത്തിന് ടണലുകള്‍ ..........
ഓര്‍മ്മകളിലേക്ക് ഇടിഞ്ഞു വീണു.
മിണ്ടിയാല്‍ ഒച്ച കേള്‍ക്കാതെ.............
കുറെ ആളുകള്‍ മലക്ക് കീഴില്‍ മിണ്ടാതെ.............
അപ്പോഴും എന്നോട് പറഞ്ഞു
ഒന്ന് കുതിച്ചു ഒഴുകാന്‍ ആയിരുന്നെങ്കില്‍ എന്ന്.
ഒന്ന് ആഞ്ഞു വീശി കുതിക്കാന്‍ ആയിരുന്നെങ്കില്‍ എന്ന്.
.

,