അടോനിസിന്റെ കവിതകള്‍
===================
അടോനിസിന്റെ കവിതകള്‍ ആഴമുള്ള ഒരു കടല്‍ ആണ്
aആധുനിക അറബ് ജീവിതത്തിന്റെ പടയോട്ടങ്ങളുടെയും വിപ്ലവ വീര്യത്തിന്റെയും നിലനില്ക്കുന്ന അടയാളങ്ങള്‍ ആണ് അടോനിസിന്റെ കവിതകള്‍.അറബ് ജന സമൂഹത്തിന്റെ ചരിത്ര ബോധവും സമകാലീന സമരാവേശവും ഈ കവിതകള്‍ എനിക്ക് തരുന്നുണ്ട്.
കവിതയും ,രാഷ്ട്രീയവും,ചരിത്രവും,വര്‍ത്തമാനവും പരസ്പരം കാണുന്ന അപൂര്‍വ ദൃശ്യങ്ങള്‍ aanu ഈ കവിതകള്‍.അതില്‍ arab ജനതയുടെ മനസ്സുകളുടെ മുറിവുകളും സ്വപ്നങ്ങളും ആശങ്കകളും ഉണ്ട്..ഓരോരുത്തരും അവനവന്റെ അടയാളങ്ങളുടെ വനങ്ങള്‍ തേടി അലയുക ആണ് പരാജയങ്ങളുടെയും വിജയങ്ങളുടെയും mel അടയിരിക്കുവാന്‍ ഭൂമി തേടി അലയുക ആണ് ഇവര്‍.
ജീവിതത്തിന്റെ ഏറ്റവും ദുര്‍ഗ്രഹമായ കാറുകള്‍ എട്ടു തിരിച്ചു പരക്കലിന്റെ ദിശ മറന്നു പോയിരിക്കുന്നു ഇവര്‍ .ആകാശ രേഖകളെ വിമര്‍ശിക്കുക അസാധ്യമാനെനു തിരിച്ചറിയുമ്പോള്‍ തന്നെ വനങ്ങള്‍ക്കു മേല്‍ ഒഴുകി പടരാന്‍ ഈ കവിതകള്‍ ആശിക്കുന്നുണ്ട്.
"'എന്റെ ശരീരം അടയാളങ്ങളുടെ വനം ആണെനു ഈകവിതകള്‍ തിരിച്ചറിയുന്നുണ്ട്.പൂര്‍വികരുടെ നെടുവീര്‍പ്പുകള്‍ തിരിച്ചറിയുന്ന ഇവ സമ്മാനിക്കുക ഒരിക്കലും അസ്തമിക്കാത്ത അഗ്നിയുടെ തീപ്പൊരികള്‍ അആനു.
===============================================================
൧.പ്രകാശം
===================================
പ്രകാശം അതിന്റെ
രഹസ്യങ്ങളെ അല്ല വെളിപ്പെടുത്തുന്നത്
അതിന്റെത് മാത്രമായ നാളങ്ങളില്‍ പെട്ട്
അതിന്റെ നിഗൂട്ത
ഉരുകുക ആണ്
---------------------------------------------------
൨ അടയാളങ്ങളുടെ വനം
---------------------------------------------------
എന്റെ ശരീരം അടയാളങ്ങളുടെ
വനമാണ്
എന്റെ കാലടികള്‍
ഭയം കൊണ്ടു പാളിപ്പോകുന്നു
ആരോഹന ക്രമത്തിലുള്ള
ഒരു ഗോവണി
ആനന്ദത്തിന്റെ വ്യതിരിക്തതകള്‍ ആണ്.
----------------------------------------------------
3സിംഹാസനം
----------------------------------------------------
സ്വന്തം കണ്ണാടി സ്വയം മിനുക്കുന്ന
ഒരു സിംഹാസനം ആണ്.
ആകാശത്തിന്റെ
ഒരു പ്രതിഫലനം .
സ്വന്തം ഇരിപ്പിടം സ്വയം മിനുക്കുന്നു.
കാല്ക്കുഴകളുടെ
മുരിവുകളാല്‍
രക്തക്കരകളാല്‍
=------------------------------------------------------

Popular Posts