ലവണം
ഞാന്‍ മറന്നിട്ട ലോകമാണിത്
അളവുകള്‍ ഒരേ രേഖയില്‍ സഞ്ചരിക്കുന്ന
ഭാരങ്ങള്‍ ഒരേ ഭാഷയില്‍ വിലപിക്കുന്ന ലോകം
പുഴയിലൂടെ ഒഴുകുന്നത് അഗ്നിസ്പര്‍ഷമുള്ള ജലം
ആകാശത്ത് നിന്നു അടര്‍ന്നു വീണ നക്ഷത്രം
പൊളിഞ്ഞു തീരാറായ രാത്രിയില്‍
ഒരു വാക്കു സമ്മാനിച്ചു
ജീവന്‍ പോടിഞ്ഞുയര്‍ന്ന പ്രളയ കാലത്ത്
നീ ഉള്പതിക്കാലത്തെ മഴ നനഞ്ഞു...നനഞ്ഞു....
എന്റെ അനര്തങ്ങള്‍ ഞാന്‍ മാത്രം ആവുമ്പോള്‍,
സമയം ഒരു ചിലന്തികൂടാകുമ്പോള്‍
ഞാന്‍ വളര്‍ത്തിയ കാടുകളിലും
എന്റെ ആകാശങ്ങളിലും
വാക്കു ഒരു ചിലന്തിയായി
അരിച്ചു നടക്കുന്നു
ഇപ്പോള്‍,
പുക നിറഞ്ഞ കാട്ടിലും...
ഭയം മണക്കുന്ന തെരുവ് പാതകളിലും
അത് മരഞ്ഞിരിപ്പാനു
കാറ്റു ഇനി മാറി നടക്കും
പക്ഷെ.....
നീ മറന്നു വച്ച ormaye
ഞാന്‍ എന്ത് വിളിക്കും?