സീസണ്‍


എല്ലാ വര്ഷവും
കെട്ടി മേയാന്‍ പറ്റുന്ന ഒന്നല്ല കവിത
ഇടയ്ക്ക് എപ്പോഴെങ്കിലും അതിന്റെ മേല്‍ക്കൂര ഇടിഞ്ഞു
കുതിപ്പും,കിതപ്പും ചീറ്റലും ചാരലും ആയി
ഇല പൊഴിയുന്നത് എങ്ങനെ എന്ന് അറിയണം
സുഖത്തിന്റെ ഏറ്റവും മുകളിലത്തെ ആകാശത്തിലും
വേദനയുടെ പാതാള നരകങ്ങളിലും
ചെന്നു എത്തുമ്പോള്‍...
"എന്റെ യൂദാസ്"....എന്ന്
ഏറെ പ്രിയമോടെ വിളിക്കുന്നല്ലോ എന്ന്
തിരിച്ചു അറിയണം
യുദ്ധം പൊഴിച്ചിട്ട തൂവല്‍ തന്റെ
ചിറകിന്‍ അലകളില്‍ ഒതുങ്ങാതെ
വരുമ്പോള്‍...ഞെങ്ങി ഞെരുങ്ങി കരയണം
ഒരു ക്യ്തപ്പൂവിന്നട്ടം തേടി അലയാനം
ഇങ്ങനെ ഒക്കെ ആണെങ്കിലും
൩൦ വെള്ളി കാശ് കാണുമ്പോള്‍,....
ഒന്നും ഓര്‍ക്കാതെ അത് മഴയത്ത് ഇറങ്ങി ഓടണം
ആയിരത്തൊന്നു രാവുകള്‍ ഈ നുന്നയോക്കെ നിനക്കു ഓതി തന്നിട്ടും,
ഒരു അമ്പു രണ്ടായി കീറാന്‍ നീ പടിചില്ലെന്നോ?
ഒന്നു ആയിരമാക്കാന്‍ ഉള്ള തന്ത്രങ്ങള്‍
നിന്റെ കയില്‍ ഇല്ലെന്നോ?
==============================