കവിയുടെ നോട്ട്ബുക്ക്



അറ്റം അടര്‍ന്ന

പൂമ്പാറ്റ ചിറകു

ഭൂ മധ്യ രേഖകള്‍ മാഞ്ഞു പോയ

പഴയ ഭൂപടം

ചിതറി തെറിച്ച ഒരു ചില്ല് ചീള്

വഴിയില്‍ കാത്തു കിടന്ന ഉണങ്ങിയ

ഇല

ആര്യ വേപ്പിന്റെ

ഒരു തണ്ട്

പച്ച,ചുവപ്പ്,ഓറഞ്ച്,വെള്ളെ......

എണ്ണിയാല്‍ ഒടുങ്ങാത്ത നിറങ്ങള്‍

സ്വരക്ഷക്കായി

കത്തി,കുന്തം,വാല്‍,മയില്‍പ്പീലി

വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ച കുഞ്ഞിന്റെ വളപ്പൊട്ട്

കലാപത്തില്‍...കാണാതായ കാമുകിയുടെ ഒപ്പ്

ആള്‍ക്കൂട്ടത്തില്‍ ഇരമ്പുന്ന താളുകള്‍

ആരവങ്ങള്‍ ഉയര്‍ത്തുന്ന കാലങ്ങള്‍

വാക്കുകളെ കാത്തു ചെവിസുഗന്ധങ്ങളെ

കാത്തു മൂക്ക്

കാറ്റു ആകാശമായി ഉല്‍ താളുകളിലേക്ക് പടര്ന്നു

മഴതുള്ളി സമുദ്രമായി ഒതുങ്ങി നിന്നു

ഓരോ താളും മരിക്കുമ്പോള്‍,

എല്ലാ മണികളും

ഒരുമിച്ചു muzhangi

*************************************

Popular Posts