ക്രൂരകാലത്തിന്റെ മഴ

=============

മഴ-രോഗത്തിന്റെ പെയ്താണ്

ഒരു അബ്സ്ട്രാക്റ്റ്‌ ചിത്രം

പോലെ

നിറങ്ങള്‍ എന്നില്‍ നിന്നു വഴുതി കളിക്കുകയാണ്

കീറിപ്പോയ എന്റെ മുഖഭൂപടത്തില്‍ ഇപ്പോള്‍

തഴച്ചു വളരുന്ന വൃക്ഷങ്ങള്‍

കൂട്ടത്തോടെ കത്തുന്ന സ്വപണമാണ്

ഒരു നഗരത്തില്‍ തുടങ്ങി,സ്വപ്നത്തില്‍ തുടങ്ങി

മറ്റൊരു സ്വപ്നത്തില്‍ എന്റെ

"'അരൂപികളുടെ നഗരത്തില്‍''

എത്തിപ്പെട്ടെ പോലെ

വീണ്ടും മഴ

ശ്വാസ വായുവിനെ

മഴ ഒരു കരിമ്പടം കൊണ്ടു മൂടുന്നു

***************************************************************************

Comments

അതെ ! അമൂര്‍ത്തമായ സ്വപ്നങ്ങളും,
ആ സ്വപ്നത്തിലൂടെ എന്നിലെക്കൊഴുകിയെത്തുന്ന
കളിവള്ളങ്ങളുമായി മഴ കുട്ടിക്കാലത്തെന്നെ
കൊരിത്തരിപ്പിച്ചിരുന്നു. പക്ഷെ ഇപ്പോള്‍
മഴ കൊണ്ടു വരുന്ന രോഗങ്ങളെ പേടിച്ചു,
എനിക്ക് മഴക്കുമുന്നില്‍ വാതില്‍ കൊട്ടിയടക്കേണ്ടി വരുന്നു.
കവിത നന്നായിരിക്കുന്നു, ഭാവുകങ്ങള്‍
സ്നേഹപൂര്‍വം
താബു.
http://thabarakrahman.blogspot.com/

Popular Posts